നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ മുൻ ക്യാപ്റ്റൻ മിതാലി രാജിനെ മറികടന്ന് മറ്റൊരു റിക്കാർഡ് കൂടി സ്വന്തമാക്കി ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ സ്മൃതി മന്ദാന.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡാണ് സ്മൃതി മന്ദാന സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 58 പന്തിൽ 45 റണ്‍സാണ് സ്മൃതി നേടിയത്.
ഈ ലോകകപ്പിൽ ഒൻപത് ഇന്നിംഗ്സിൽനിന്നായി സ്മൃതിയുടെ സന്പാദ്യം 434 റണ്‍സായി. 2017 ലോകകപ്പിൽ മിതാലി രാജ് നേടിയ 409 റണ്‍സിന്റെ റിക്കാർഡാണ് സ്മൃതി മറികടന്നത്.
റണ്‍വേട്ടക്കാരിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രണ്ടാം സ്ഥാനത്താണ്. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും സ്വന്തമാക്കിയ മന്ദാനയുടെ ഉയർന്ന സ്കോർ 109 റണ്‍സാണ്.